സുന്ദരമായ ഭൗതിക ജീവിതത്തിനും കാല നിർണിതമല്ലാത്ത പാരത്രിക ലോകത്തെ വിജയത്തിനും പടച്ചവൻ ഭൂമിലോകത്ത് ഇറക്കിയ മതവും സംവിധാനവുമാണ് ഇസ്ലാം. പക്ഷേ സാഹചര്യങ്ങളുടെ സമ്മർദ്ദവും,ഇസ്ലാമിക അജ്ഞതയും മനുഷ്യനെ സ്വസ്ഥമായ ജീവിതത്തിൽ നിന്നും അകറ്റി കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ ആകട്ടെ അതിനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഇല്ലാതെ നട്ടംതിരിയുകയാണ്. ചില മനസ്സുകളിൽ ഇസ്ലാമിക ജീവിതം അസാധ്യമാണെന്ന് വരെ തോന്നലുകൾ ഉണ്ടായി. ഈ സന്ദർഭത്തിൽ ഇസ്ലാമികമായ ജീവിതം ഏതുകാലത്തും എളുപ്പമാണ് എന്ന് മനസ്സിലാക്കി കൊടുക്കുകയും മുസ്ലിമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടുന്ന സേവനങ്ങൾ നൽകുകയും ചെയ്യാൻ നസീഹ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഒരു സംവിധാനം നിലവിൽ വരികയുണ്ടായി. ഒരു മനുഷ്യൻറെ ചെറുപ്പ കാലഘട്ടം മുതൽ അവന്റെ മരണം വരെയുള്ള ദീനിയായ സംസ്കാരത്തിന്റെയും,
ജീവിതത്തിന്റെയും പ്രായോഗിക തലങ്ങൾ മനസ്സിലാക്കി കൊടുത്ത് പരിപൂർണ്ണമായും ഇസ്ലാം അനുസരിച്ച് ജീവിക്കുവാൻ സഹായിക്കുന്ന ഒരു സംവിധാനമാണ് നസീഹ. പതിറ്റാണ്ട് പൂർത്തിയാകുന്ന ഈ സംവിധാനത്തിന് ധാരാളം ആളുകളുടെ ദീനി ജീവിതത്തിന് സഹായമാകാൻ സാധിച്ചിട്ടുണ്ട്. സമുദായത്തിന്റെ ചിന്തയിൽ കഴിഞ്ഞുകൂടുന്ന ചില യുവ പണ്ഡിതന്മാരുടെ പരിശ്രമത്തിന്റെ ഫലമാണ് നസീഹ സമൂഹത്തിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. ചില വിങ്ങുകളുടെ കൂട്ടായ പരിശ്രമമാണ് നസീഹ.
നസീഹ ഇസ്ലാമിക് സ്കോളേഴ്സ് ഫൗണ്ടേഷൻ
ദീനിന്റെ പ്രായോഗികത സമൂഹത്തിന് മനസ്സിലാക്കി കൊടുക്കേണ്ടത് പണ്ഡിതന്മാരാണ്. ഏത് സാഹചര്യത്തിലും സന്ദർഭത്തിലും എങ്ങനെ ദീനിനെ ഉപയോഗിക്കാം എന്നതിനെപ്പറ്റി സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുകയും ജീവിതത്തിൻറെ എല്ലാ മേഖലയിലും ദീനിയായ ജീവിതത്തിന് സമൂഹത്തെ പ്രാപ്തരാക്കുകയും ചെയ്യേണ്ടത് സമൂഹത്തിലെ ഉലമാക്കളാണ്.അതുകൊണ്ടുതന്നെ ദീനിയായ പണ്ഡിതന്മാരുടെ ക്ഷേമത്തിനും അവരുടെ അന്തസ്സുള്ള ജീവിതത്തിനും പ്രാധാന്യം നൽകിക്കൊണ്ട് നസീഹ കൊണ്ടുവന്ന പണ്ഡിത ക്ഷേമ പദ്ധതിയാണ് നസീഹ ഇസ്ലാമിക് സ്കോളേഴ്സ് ഫൗണ്ടേഷൻ.
നാട്ടിലെയും മഹല്ലിലെയും ആളുകളെ എങ്ങനെ ദീനിയായ ജീവിതമുള്ളവർ ആക്കാം എന്നതിനെപ്പറ്റി ഗവേഷണം ചെയ്യുകയും പരിശ്രമിക്കുകയും ചെയ്യുന്ന ഉലമാക്കളെ വാർത്തെടുക്കുകയും അവരിലൂടെ ഉമ്മത്തിന്റെ ദീനിയും ദുൻയവിയുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യലാണ് പ്രധാനമായിട്ടും ഈ സംവിധാനം കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിൽ അംഗത്വമുള്ള ഉലമാക്കൾ ഖൈറുൽ ഖുറൂനിന്റെ കാലഘട്ടത്തിലേക്ക് ഈ സമുദായത്തെ എത്തിക്കും എന്നാണ് നസീഹ പ്രതീക്ഷിക്കുന്നത്.
നസീഹ സ്റ്റുഡൻസ് ഫെഡറേഷൻ
ദീനി പഠനത്തിനു വേണ്ടി ഇറങ്ങിയിരിക്കുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് നസീഹ സ്റ്റുഡൻസ് ഫെഡറേഷൻ. ഭാവി തലമുറയെ ദീനി ജീവിതത്തിൻറെ ഉത്തമമായ മാതൃകയാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ദീനിയായ വിഷയത്തിൽ പഠിക്കാൻ താല്പര്യപ്പെടുന്ന നിർധനരായ ആരെയും ഈ സംവിധാനത്തിന്റെ കീഴിൽ പഠിപ്പിക്കപ്പെടുകയും ദീനിന്റെ ചിന്തയിൽ കഴിഞ്ഞു കൂടുന്ന, അതിൽ ഗവേഷണങ്ങൾ ചെയ്യുന്ന, സമുദായത്തിനും ലോകത്തിനും ഉന്നതമായ സംഭാവനകൾ ചെയ്യുന്ന, മുസ്ലിം ഐക്യത്തെ സാധ്യമാക്കാൻ പരിശ്രമിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ ഇതിൻറെ കീഴിൽ പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഭൗതിക കലാലയങ്ങളിൽ പഠിക്കുന്ന യുവസമൂഹത്തെയും ചേർത്തുനിർത്താൻ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
നസീഹ മുസ്ലിം കമ്മ്യൂണിറ്റി
നസീഹ സംവിധാനത്തിലൂടെ ദീനിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്ക് വേണ്ടിയും ഉള്ള ഒരു പ്ലാറ്റ്ഫോം ആണിത്. നസീഹയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഉള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെ നടക്കുക. ഒരു വ്യക്തിയുടെ ദീനിയായ ജീവിതത്തിന് തടസ്സമാകുന്ന കാര്യങ്ങളെപ്പറ്റി പഠനം നടത്തുകയും അവന്റെ ദീനിയായ ജീവിതത്തെ എളുപ്പമാക്കി കൊടുക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മുസ്ലിമീങ്ങളുടെ പൊതുമേഖലയാണ് നസീഹ മുസ്ലീം കമ്മ്യൂണിറ്റി.
നസീഹ വാഗ്ദാനം ചെയ്യുന്ന ഭൗതികപ്രയോജനങ്ങൾ ഈ സൊസൈറ്റിയുടെ അംഗീകാരത്തോടു കൂടെ മാത്രമേ നടപ്പിലാക്കപ്പെടുകയുള്ളൂ. ആലിമീങ്ങൾ നയിക്കുന്ന ഈ സംവിധാനത്തിൽ സാധാരണക്കാരുടെ പ്രാതിനിധ്യത്തോടു കൂടെ മുഴുവൻ മുസ്ലിമീങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ഓരോ പള്ളികളുടെ കീഴിലുള്ള ആളുകളെയും യൂണിറ്റുകളായി തിരിച്ച് എല്ലാവരിലേക്കും പ്രവർത്തനങ്ങൾ എത്തുന്നതിന് വേണ്ടി പരിശ്രമിക്കുക എന്നതാണ് ഈ കമ്മ്യൂണിറ്റി കൊണ്ട് ലക്ഷ്യമിടുന്നത്.
നസീഹ ചാരിറ്റി
ഏതെല്ലാം നിലയിലുള്ള ചാരിറ്റി പ്രവർത്തനങ്ങളും കോഡിനേറ്റ് ചെയ്തു ഏറ്റവും നല്ല രീതിയിൽ സമൂഹത്തിലേക്ക് പ്രയോജനം എത്തിക്കുന്നതിന് വേണ്ടിയാണ് നസീഹ ചാരിറ്റി ഉള്ളത്.ഭാഷ വർഗ്ഗ വർണ്ണ ജാതിഭേദമില്ലാതെ എല്ലാവരിലേക്കും നസീഹയുടെ ചാരിറ്റി എത്തിച്ചേരുന്നതാണ്. പ്രധാനമായിട്ടും നസീഹയുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ കടം ഉള്ളവരുടെ കടം വീട്ടൽ എളുപ്പമാക്കി കൊടുക്കലും വീടില്ലാത്തവർക്ക് വീട് വെക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കലും രോഗിയായി കഴിയുന്നവർക്ക് ആവശ്യമുള്ള സജ്ജീകരണങ്ങൾ ചെയ്യിലുമൊക്കെ ആണുള്ളത്.
നസീഹ പാലിയേറ്റീവ്
കിടപ്പ് രോഗികൾക്ക് അവരുടെ വീടുകളിൽ സുഖമായി കഴിയാനുള്ള ആശുപത്രി ഉപകരണങ്ങൾ, അവർക്ക് വേണ്ട മരുന്നുകൾ , അർഹരാണെങ്കിൽ സാമ്പത്തിക സഹായങ്ങൾ, അനാരോഗ്യർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ, ആരോഗ്യപരമായ ക്ലാസ്സുകൾ, ചർച്ചകൾ, രോഗ പരിചരണ സംബന്ധമായ ക്ലാസുകൾ, എന്നിവയൊക്കെയാണ് നസീഹ പാലിയേറ്റീവ് നടക്കുന്നത്. ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് ആംബുലൻസ് സർവീസും പാലിയേറ്റീവ് ആഗ്രഹമുള്ളതാണ്.
നസീഹ ഇസ്ലാമിക് തഅ്ലീമാത്
ചെറുപ്പം മുതൽ തന്നെ ഇസ്ലാമിക സംസ്കാരത്തിൽ വളർന്നു വരാൻ കുഞ്ഞു കുട്ടികൾക്ക് അവസരം ഒരുക്കുകയും അവരുടെ മരണം വരെ ദീനിയായ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ചെയ്യുകയും ചെയ്യുന്നതാണ് ഇസ്ലാമിക് തഅ്ലീമാത്. നാലു വയസ്സുമുതൽ 10 വയസ്സുവരെ ഒരു കുട്ടിയെ ഖുർആൻ പഠിപ്പിക്കുകയും 11 വയസ്സു മുതൽ 20 വയസ്സ് വരെ ശരീഅ: കോഴ്സ് നൽകുകയും അങ്ങനെ ദീനിയായ അറിവും, തർബിയതും , തസ്കിയതും നൽകി ഒരു ഇസ് ലാമിക സമൂഹത്തെ വാർത്തെടുക്കാൻ ആണ് ഈ വിംഗ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൈത്തൊഴിലുകളും മറ്റും ഇതിനോട് കൂടെത്തന്നെ പഠിപ്പിച്ച് ഓരോരുത്തരെയും സ്വയം പര്യാപ്തരാക്കി മാറ്റുവാനും പരിശ്രമങ്ങൾ നടക്കുന്നുണ്ട്.