ഇസ്‌ലാമിക ചരിത്രത്തിലെ സുവർണ്ണ നാളുകൾ എന്ന് നാം വിശേഷിപ്പിക്കുന്നത് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രവാചകത്വം മുതൽ 300 വർഷം വരെ നീണ്ടുനിന്ന കാലയളവിനെ ആണല്ലോ? ഈ നാളുകളിൽ മുസ്‌ലിം ജനത മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും വളരെ ഉന്നതിയും മികവും കൈവരിച്ചിരുന്നു. വിശിഷ്യാ ദീനി ബോധത്തിലും സംസ്കാരത്തിലും.

കാലങ്ങൾ കൊഴിഞ്ഞ് പോകവേ മുസ്‌ലിം മനസ്സുകളിൽ നിന്ന് ഇസ്‌ലാമിക മൂല്യങ്ങളെ കുറിച്ചുള്ള പവിത്രതയും മഹത്വവും പൊഴിഞ്ഞു കൊണ്ടിരുന്നു. 

കാലക്രമേണ ഇസ്‌ലാം മതാനുഷ്ഠാനങ്ങൾ നാമമാത്രമായപ്പോൾ മുസ്‌ലിം സമൂഹത്തിലെ പരിഷ്കർത്താക്കളായ പണ്ഡിതന്മാർ ജനമധ്യത്തിൽ നവോത്ഥാന പ്രവർത്തനങ്ങളുമായി സാന്നിധ്യം അറിയിച്ച് സമൂഹത്തോട് വിളിച്ചു പറഞ്ഞ യാഥാർത്ഥ്യങ്ങളുടെ ചുരുക്ക വായനയാണ് “നിങ്ങൾ സമ്പൂർണ്ണ ഇസ്ലാമിലേക്ക് മടങ്ങിവരൂ ” എന്നത്.

പ്രവാചകന്റെയും തുടർന്നുള്ള മൂന്ന് നൂറ്റാണ്ടു വരേയുമുള്ള കാലങ്ങളിൽ നടന്ന അതേ ശൈലിയിൽ ദീനുൽ ഇസ്‌ലാമിന്റെ പ്രവർത്തനങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ആ മഹാരഥന്മാർ മുസ്‌ലിം സമൂഹത്തെ യഥാർത്ഥ പന്ഥാവിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഫലം കണ്ടു.

കാലം തന്നെ സാക്ഷി ലോകത്ത് മുസ്‌ലിം സമൂഹത്തിൻ്റെ വിജയവും ഉന്നതിയും അന്തസ്സും എല്ലാം ദീനിയായ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ മാത്രമായിരുന്നു.

വിജയവും അന്തസ്സും ആഗ്രഹിക്കുന്നവർ തീർച്ചയായും  ഇസ്‌ലാമിക മൂല്യങ്ങളിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്.

അതുകൊണ്ടുതന്നെ ‘ഇസ്‌ലാം എളുപ്പമാണ് , ഇസ്‌ലാം പ്രായോഗികമാണ് ‘ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഏകദേശം ഒരു പതിറ്റാണ്ടായി തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ് നസീഹ:.

ദീനിയായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സഹായങ്ങൾ , പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന പ്രവർത്തനങ്ങൾ , ആലിമീങ്ങളെയും , മുതഅല്ലിമീങ്ങളെയും ദീനി പ്രബോധകരാക്കി മാറ്റാൻ വേണ്ടിയുള്ള ക്ഷേമ സംവിധാനങ്ങൾ ,യുവത്വത്തിന് ദിശാബോധം നൽകാനുള്ള പ്രവർത്തനങ്ങൾ , കുരുന്നു പ്രായം മുതൽ തന്നെ ഇസ്‌ലാമിൻ്റെ മൂല്യങ്ങൾ മനസ്സിൽ കൊത്തിവച്ച് മൂല്യമുള്ള ഒരു ഇസ്‌ലാമിക സമൂഹത്തെ വാർത്തെടുക്കാനുള്ള മദ്രസ സംവിധാനം, ജാതിമതഭേദമന്യേ രോഗികളായി കഴിയുന്ന ആളുകളെ പരിചരിക്കാനുള്ള ഏർപ്പാടുകൾ, അവരുടെ ബുദ്ധിമുട്ടുകളെ പരിഗണിച്ചുകൊണ്ട് സഹായിക്കാനുള്ള സംവിധാനങ്ങൾ ഇങ്ങനെ ബഹുമുഖ തലങ്ങളിലായി നസീഹ: പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ ധാരാളം ആളുകളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.അല്ലാഹുവിൽ മാത്രം ഭരം ഏൽപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഈ ദീനി സംരംഭത്തിൽ സാമ്പത്തികമായോ, ശാരീരികമായോ ഭാഗവാക്കാകാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായിട്ട് ബന്ധപ്പെടുക. ഇതിൻ്റെ ചെലവുകളിലേക്ക് ആയി നിങ്ങളാൽ കഴിയുന്ന ഒരു സംഭാവന നൽകി ദീനിനോടുള്ള നമ്മുടെ ഉത്തരവാദിത്വ പൂർത്തീകരണത്തിൽ താങ്കളും പങ്കാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അല്ലാഹു നമ്മുടെ സ്വദഖ:കളെ പൂർണമായും സ്വീകരിക്കുകയും അതിന്റെ പ്രതിഫലനമായി ദുനിയാവിൽ ആരോഗ്യവും, ആഫിയത്തും, അല്ലാഹുവിന്റെ അനുസരണയിലുള്ള ദീർഘായുസ്സും നൽകുകയും ആഖിറത്തിൽ ഉന്നതമായ സ്വർഗ്ഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ.ആമീൻ

ഞങ്ങളുടെ പ്രവൃത്തന കൂട്ടായ്മകൾ.

നസീഹ ഇസ്‌ലാമിക് തഅ്ലീമാത് (NIT)

ചെറുപ്പം മുതൽ തന്നെ ഇസ്‌ലാമിക സംസ്കാരത്തിൽ വളർന്നു വരാൻ കുഞ്ഞു കുട്ടികൾക്ക് അവസരം ഒരുക്കുകയും അവരുടെ മരണം വരെ ദീനിയായ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ചെയ്യുകയും ചെയ്യുന്നതാണ് നസീഹ ഇസ്‌ലാമിക് തഅ്ലീമാത്. നാലു വയസ്സുമുതൽ 10 വയസ്സുവരെ ഒരു കുട്ടിയെ ഖുർആൻ പഠിപ്പിക്കുകയും 11 വയസ്സു മുതൽ 20 വയസ്സ് വരെ ശരീഅ: കോഴ്സ് നൽകുകയും അങ്ങനെ ദീനിയായ അറിവും, തർബിയതും , തസ്കിയതും നൽകി ഒരു ഇസ് ലാമിക സമൂഹത്തെ വാർത്തെടുക്കാൻ ആണ് ഈ കൂട്ടായ്മ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പരിശ്രമങ്ങൾ :-

1. നാലു വയസ്സുമുതൽ പത്തു വയസ്സുവരെയുള്ള കുട്ടികൾക്ക് ഖുർആൻ മനനം ചെയ്യാനുള്ള സൗകര്യം. സൗകര്യം ചെയ്തു തരുന്ന പള്ളികളിലും നാടുകളിലും ഈ ക്ലാസുകൾ നടത്തി നടത്തിക്കൊണ്ടിരിക്കുന്നു.

2. 11 വയസ്സ് മുതൽ 20 വയസ്സ് വരെ നാട്ടിൽ നിന്നുകൊണ്ട് സ്കൂൾ വിദ്യാഭ്യാസത്തോടുകൂടി ശരീഅ: കോഴ്സ് പഠിക്കാനുള്ള അവസരം.

3. 20 വയസ്സിനു ശേഷമുള്ള മുതിർന്ന ആളുകൾക്ക് സാന്ദർഭികമായി വിജ്ഞാനം കരസ്ഥമാക്കാനുള്ള അവസരം.

4. ആഴ്ചകളിൽ വീടുകൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും മസ്ജിദ് കേന്ദ്രീകരിച്ച് പുരുഷന്മാർക്കും ഖുർആൻ പഠന ക്ലാസുകൾ.

5. ആത്മീയവും ഭൗതികവുമായ വിഷയങ്ങളിലുള്ള വിശാലമായ ലൈബ്രറി.

നസീഹ ഇസ്‌ലാമിക് സ്കോളേഴ്സ് ഫൗണ്ടേഷൻ (NISF).

ദീനിന്റെ പ്രായോഗികത സമൂഹത്തിന് മനസ്സിലാക്കി കൊടുക്കേണ്ടത് പണ്ഡിതന്മാരാണ്.ഏത് സാഹചര്യത്തിലും സന്ദർഭത്തിലും എങ്ങനെ ദീനിനെ ഉപയോഗിക്കാം എന്നതിനെപ്പറ്റി സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുകയും ജീവിതത്തിൻറെ എല്ലാ മേഖലയിലും ദീനിയായ ജീവിതത്തിന് സമൂഹത്തെ പ്രാപ്തരാക്കുകയും ചെയ്യേണ്ടത് സമൂഹത്തിലെ ഉലമാക്കളാണ്.അതുകൊണ്ടുതന്നെ ദീനിയായ പണ്ഡിതന്മാരുടെ ക്ഷേമത്തിനും അവരുടെ അന്തസ്സുള്ള ജീവിതത്തിനും പ്രാധാന്യം നൽകിക്കൊണ്ട് നസീഹ കൊണ്ടുവന്ന പണ്ഡിത ക്ഷേമ പദ്ധതിയാണ് നസീഹ ഇസ്ലാമിക് സ്കോളേഴ്സ് ഫൗണ്ടേഷൻ. നാട്ടിലെയും മഹല്ലിലെയും ആളുകളെ എങ്ങനെ ദീനിയായ ജീവിതമുള്ളവർ ആക്കാം എന്നതിനെപ്പറ്റി ഗവേഷണം ചെയ്യുകയും പരിശ്രമിക്കുകയും ചെയ്യുന്ന ഉലമാക്കളെ വാർത്തെടുക്കുകയും അവരിലൂടെ ഉമ്മത്തിന്റെ ദീനിയും ദുൻയവിയുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യലാണ് പ്രധാനമായിട്ടും ഈ സംവിധാനം കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്.

പരിശ്രമങ്ങൾ.

1. മുതിർന്ന ഉലമാക്കളെ ആദരിക്കുകയും അവരിലൂടെ ദീനിയായ ഖൈറുകൾ കണ്ടെത്തുകയും അവരുടെ വാർദ്ധക്യകാല ജീവിതം സന്തോഷകരമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യൽ. 

2. നവ പണ്ഡിതന്മാരെ ആദരിക്കുകയും അവർക്ക് ദീനിന്റെ പരിശ്രമം ചെയ്യുന്നതിനു വേണ്ടി പ്രാക്ടീസ് നൽകുകയും ചെയ്യൽ.

3. ഉലമാക്കളുടെ കൂട്ടായ്മ രൂപീകരിക്കുകയും അവരുടെ ഇടയിൽ തസ്കിയതിൻ്റെയും തർബിയത്തിന്റെയും പരിശ്രമങ്ങൾ നടത്തുകയും ചെയ്യൽ.

4. വ്യത്യസ്തമായ ദീനി ഖിദ്മത്തുകളിൽ അവരെ ഉപയോഗപ്പെടുത്തൽ

നസീഹ: സ്റ്റുഡൻസ് ഫെഡറേഷൻ (NSF)

ഇസ്‌ലാമിക വിജ്ഞാനത്തിന് വേണ്ടി ത്യാഗം ചെയ്തു കൊണ്ടിരിക്കുന്ന മുതഅല്ലിമീങ്ങളുടെ കൂട്ടായ്മയാണ് നസീഹ സ്റ്റുഡൻസ് ഫെഡറേഷൻ. ഭാവി തലമുറയെ ദീനി ജീവിതത്തിൻ്റെ ഉത്തമമായ മാതൃകയാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ദീനിയായ വിഷയങ്ങളും അതോടൊപ്പം ഭൗതീക കോഴ്സുകളും പഠിക്കാൻ താല്പര്യപ്പെടുന്ന നിർധനരായ ആരെയും ഈ സംവിധാനത്തിന്റെ കീഴിൽ പഠിപ്പിക്കപ്പെടുകയും ദീനിന്റെ ചിന്തയിൽ കഴിഞ്ഞു കൂടുന്ന , അതിൽ ഗവേഷണങ്ങൾ ചെയ്യുന്ന, സമുദായത്തിനും ലോകത്തിനും ഉന്നതമായ സംഭാവനകൾ ചെയ്യുന്ന, മുസ്‌ലിം ഐക്യത്തെ സാധ്യമാക്കാൻ പരിശ്രമിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും ഇതിൻ്റെ കീഴിൽ പരിശ്രമങ്ങൾ  നടന്നുകൊണ്ടിരിക്കുന്നു.

പരിശ്രമങ്ങൾ

1. താലൂക്ക് അടിസ്ഥാനത്തിൽ മുതഅല്ലിമീങ്ങളെ ഒരുമിച്ചു കൂട്ടുകയും ദീനിയായ  വിദ്യാഭ്യാസത്തിൻറെ ആവശ്യകതയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കി കൊടുക്കൽ.

2. രക്ഷകർത്താവിന്റെ അഭാവത്തിൽ ദീനീ പഠനം പ്രയാസമാകുന്ന വിദ്യാർത്ഥികളെ ഏറ്റെടുക്കൽ.

3. നാടുകളിൽ വരുന്ന മുത്തഅല്ലിമീങ്ങളെ ഒരുമിച്ചുകൂട്ടി മദ്രസ ഭേദമന്യേ സമാജങ്ങൾ സംഘടിപ്പിക്കൽ.

4. മുതഅല്ലിമീങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കൽ.

5. പഠനവുമായി ബന്ധപ്പെട്ട സാമ്പത്തികമായ സഹായങ്ങൾ അർഹരായ മുതഅല്ലിമീങ്ങൾക്ക് നൽകൽ.

6. വ്യത്യസ്തമായ പഠനങ്ങൾ നടത്തുന്നതിന് വേണ്ടി ലൈബ്രറി സംവിധാനം ചെയ്തുകൊടുക്കൽ.

നസീഹ മുസ്‌ലിം കമ്മ്യൂണിറ്റി (NMC)

ഒരു വ്യക്തിയുടെ ദീനിയായ ജീവിതത്തിന് തടസ്സമാകുന്ന കാര്യങ്ങളെപ്പറ്റി പഠനം നടത്തുകയും  അവന്റെ ദീനിയായ ജീവിതത്തെ എളുപ്പമാക്കി കൊടുക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മുസ്‌ലിമീങ്ങളുടെ പൊതുമേഖലയാണ് നസീഹ മുസ്‌ലീം കമ്മ്യൂണിറ്റി . നസീഹ: വാഗ്ദാനം ചെയ്യുന്ന ഭൗതികപ്രയോജനങ്ങൾ ഈ സൊസൈറ്റിയുടെ അംഗീകാരത്തോടു കൂടി മാത്രമേ നടപ്പിലാക്കപ്പെടുകയുള്ളൂ. ആലിമീങ്ങൾ നയിക്കുന്ന ഈ സംവിധാനത്തിൽ സാധാരണക്കാരുടെ പ്രാതിനിധ്യത്തോടു കൂടെ മുഴുവൻ മുസ്‌ലിമീങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ഓരോ പള്ളികളുടെ കീഴിലുള്ള ആളുകളെയും യൂണിറ്റുകളായി തിരിച്ച് എല്ലാവരിലേക്കും ദീൻ എത്തുന്നതിന് വേണ്ടി പരിശ്രമിക്കുക എന്നതാണ് ഈ കമ്മ്യൂണിറ്റി കൊണ്ട് ലക്ഷ്യമിടുന്നത്.

പ്രവൃത്തനങ്ങൾ :-

1. തസ്കിയതിന്റെ പ്രവർത്തനങ്ങൾ (ഖുർആൻ തിലാവത്, ആഴ്ച തഅ്ലീം)

2. ദീനീ ജീവിതത്തിന് തടസ്സമാകുന്ന വിഷയങ്ങളെക്കുറിച്ചുള്ള പഠന ക്ലാസുകൾ, ചർച്ചകൾ

3. മാസത്തിൽ ഒരു ദിവസം നാട്ടിലെ മസ്ജിദ് കേന്ദ്രീകരിച്ചുള്ള ക്യാമ്പുകൾ

നസീഹ പാലിയേറ്റീവ് & ചാരിറ്റി (NPC)

ഭാഷ വർഗ്ഗ വർണ്ണ ജാതി മത ഭേദമില്ലാതെ എല്ലാവർക്കും സേവനം ചെയ്യുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് നസീഹ: പാലിയേറ്റീവ്&.ചാരിറ്റി.

മസ്ജിദുകൾ കേന്ദ്രീകരിച്ച് പാലിയേറ്റീവ് സംവിധാനങ്ങൾ ഉണ്ടാക്കുകയും ജനങ്ങളിലേക്ക് അതിൻെറ പ്രയോജനം എത്തിക്കുന്നതിനും ഈ വിംഗ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 

പരിശ്രമങ്ങൾ :-

1.60 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രത്യേക ആദരവുകളും ക്ലാസ്സുകളും.

2.ആരോഗ്യസംബന്ധമായ ക്ലാസുകളും രോഗ പരിചരണ ക്ലാസുകളും

3.രോഗികളായി വീട്ടിൽ കഴിയുന്നവർക്ക് ആശുപത്രി ഉപകരണങ്ങൾ നൽകൽ

4.നിർധനരായ രോഗികൾക്ക് മരുന്ന് സംവിധാനങ്ങൾ.

5. ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ്